സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം | അമ്പത് ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മാർച്ച് 31) മുടി മുറിച്ച് പ്രതിഷേധിക്കും..സമരം ഒന്നരമാസത്തോളം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനെ തുടര്‍ന്നാണ് മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് ആശാ പ്രവര്‍ത്തകര്‍ എത്തിയത്.

. ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്.

സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശാ പ്രവര്‍ത്തകര്‍ മുടിമുറിച്ച് പ്രതിഷേധത്തില്‍ പങ്കാളികളാകും. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം മുന്നോട്ട് പോകുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത ആശ വര്‍ക്കര്‍മാരുടെ കഴിഞ്ഞ മാസത്തെ ഓണറേറിയവും ഇന്‍സെന്റീവും തടഞ്ഞിരിക്കുകയാണ്.

ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകള്‍ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷന്‍ പബ്ലിക് സര്‍വീസ് ഇന്റര്‍നാഷണല്‍ (പി സി ഐ) ആശ സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു

.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →