പയ്യന്നൂരിൽ എം.ഡി.എം.എ. യുമായി മൂന്നു യുവാക്കള്‍ പിടിയിലായി

പയ്യന്നൂർ: 166.68 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നു യുവാക്കള്‍ പിടിയിലായി.പയ്യന്നൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് യുവാക്കൾ പിടിയിലായത് .കോഴിക്കോട് അത്തോളി കൊങ്ങന്നൂർ മെറൂണ്‍ വില്ലയിലെ മുഹമ്മദ് ഷംനാദ് (35), രാമന്തളി വടക്കുമ്ബാട് ജുമാമസ്‌ജുദിന് സമീപത്തെ പി.കെ.ആസിഫ് (29), വടക്കുമ്പാട് ജി.എം.യു.പി സ്‌കൂളിന് സമീപത്തെ മുഹമ്മദ് മുഹദ് മുസ്‌ത ഫ(29) എന്നിവരാണ് പിടിയിലായത് . ലോഡ്‌ജില്‍ ഷംനാദ് താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് എം.ഡി.എം.എ പിടി കൂടിയത്. പ്രതികളില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും കണ്ടെടുത്തു. മാർച്ച് 28 വ്യാഴാഴ്ച രാത്രി പെരുമ്പ ബൈപാസ് റോഡിലെ ലോഡ്‌ജില്‍നിന്നുമാണ് പ്രതികളെ അറസ്റ്റ്ചെയ്തത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കിത്.

സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ മനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പൊലീസിന്റെ പരിശോധനയില്‍ കട്ടിലിന് മുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കാനായി വച്ചിരുന്ന ഇൻസുലേഷൻ ടേപ്പ് ചുറ്റിയ ഗ്ലാസ് പൈപ്പും പൊലീസ് പിടികൂടി. മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുഹമ്മദ് ഷംനാദിന്റെ ബാഗില്‍ നിന്നും 108.5 ഗ്രാമും, ആസിഫിന്റെയും മുഹമ്മദ് മുഹദ് മുസ്‌തഫയുടെയും പോക്കറ്റില്‍ നിന്നും കണ്ടെടുത്തതുള്‍പ്പെടെയുള്ള എം.ഡി.എം.എ.യുമാണ് പൊലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →