ഉത്തര്‍ പ്രദേശ് ഗ്രേറ്റര്‍ നോയിഡയിൽ വനിത ഹോസ്റ്റലില്‍ വന്‍ തീപിടിത്തം

നോയിഡ | ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലില്‍ എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. നോളജ് പാര്‍ക്കിലെ അന്നപൂര്‍ണ ഗേള്‍സ് ഹോസ്റ്റലാണ് അപകടം നടന്നത്. 160ഓളം പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീ പടര്‍ന്നതോടെ വിദ്യാർത്ഥിനികൾ സുരക്ഷയ്ക്കായി ബാൽക്കണി വഴി ചാടിപ്പോവാൻ ശ്രമിച്ചു.

പ്രദേശവാസികളുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞു.

രണ്ടാം നിലയില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതി വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍ സ്ഥാപിച്ചിരുന്ന എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് നോയിഡ ചീഫ് ഫയര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ അറിയിച്ചു.തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്‌നിശമന സേനാ വാഹനങ്ങള്‍ എത്തി തീ നിയന്ത്രിച്ചു. പ്രദേശവാസികളുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികളെയും സുരക്ഷിതമായി പുറത്തേക്ക് എത്തിക്കാനായി.

ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു

ബാല്‍ക്കണിക്ക് പുറത്ത് നാട്ടുകാര്‍ കൊണ്ടുവെച്ച ഗോവണിയിലൂടെ കുട്ടികള്‍ താഴേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ ശ്രമത്തിനിടയിലാണ് ഒരു കുട്ടിക്ക് വീണ് പരിക്കേറ്റത്. മറ്റ് വിദ്യാർത്ഥികൾക്ക് അപകടമൊന്നുമില്ലെന്നും തുടര്‍ന്ന് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഗ്‌നിശമന സേന അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →