കോഴിക്കോട്| .കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബീഹാര്‍ സ്വദേശിയായ 13 കാരന്‍ ചാടിപ്പോയിട്ട് അഞ്ചു ദിവസം. സന്‍സ്‌കാര്‍ കുമാര്‍ എന്ന കുട്ടിയാണ് ഹോസ്റ്റലില്‍ നിന്ന് അതിസാഹസികമായി ചാടിപ്പോയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടി ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും രക്ഷപ്പെട്ടത്. കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടുകയായിരുന്നു. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. എന്നാല്‍ കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നു.
പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
.ഹോസ്റ്റലില്‍ നിന്ന് പുറത്തെത്തിയ കുട്ടി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തി പാലക്കാട്ടേക്ക് പോയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. കുട്ടി കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പുണെ, ഝാര്‍ഖണ്ട് എന്നിവിടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ധന്‍ബാദ്, പൂനെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.
സ്‌കൂളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കുട്ടിയെ കുറിച്ച് മാതാപിതാക്കള്‍ക്കും വിവരങ്ങള്‍ ലഭിച്ചിട്ടില്ല