ഡല്‍ഹി: വിദ്യാഭ്യാസ സംവിധാനം ആർഎസ്‌എസിന്‍റെ നിയന്ത്രണത്തിലായാല്‍ രാജ്യം നശിക്കുമെന്നും അതിപ്പോള്‍ പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എൻഇപി) പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ പാർട്ടികളുടെ വിദ്യാർഥിസംഘടനകള്‍ ഡല്‍ഹി ജന്തർ മന്ദറില്‍ നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു രാഹുല്‍ ആർഎസ്‌എസിനെ കടന്നാക്രമിച്ചത്.
വിഭവങ്ങളെല്ലാം അദാനിക്കും അംബാനിക്കും ,സ്ഥാപനങ്ങള്‍ ആർഎസ്‌എസിനും എന്നതാണ് നയം
ബിജെപിയുടെ ഭരണമാതൃകയെന്നതു വിഭവങ്ങളെല്ലാം അദാനിക്കും അംബാനിക്കും കൈമാറി സ്ഥാപനങ്ങള്‍ ആർഎസ്‌എസിനു കൈമാറണമെന്നതാണെന്നും രാഹുല്‍ പറഞ്ഞു
