പൊള്ളാച്ചിയില്‍ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ട് ലുലു ഗ്രൂപ്പ്

പൊളളാച്ചി : തദ്ദേശീയ കര്‍ഷകര്‍ക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ആഗോള കാര്‍ഷിക ഉത്പാദന പദ്ധതിക്ക് പൊള്ളാച്ചിയില്‍ തുടക്കമായി. നിത്യോപയോഗ പച്ചക്കറികള്‍ ഏറ്റവും ഗുണമേന്മയോടെ ആഗോള വിപണിയിലേക്ക് എത്തിക്കുകയാണ് ലുലുവിന്‍റെ ലക്ഷ്യം.
സുരക്ഷിതമായ കൃഷിക്കൊപ്പം നിലയുറപ്പിച്ച്‌ ലുലു എന്ന ആശയത്തോടെയാണു പുതിയ കാര്‍ഷികോത്പാദന പദ്ധതിക്ക് തുടക്കമിട്ടത്.
ലുലു ഗ്രൂപ്പിന്‍റെ ഉമസ്ഥതയിലുള്ള ഗണപതി പാളയത്തെ 160 ഏക്കറില്‍ വിത്തിടല്‍ ചടങ്ങ് നടന്നു.ആദ്യഘട്ടത്തില്‍ 50 ഏക്കറിലാണു കൃഷി ചെയ്യുന്നത്. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം.എ. സലീം വിത്തുകള്‍ പാകി പദ്ധതിക്ക് തുടക്കം കുറിച്ചു.

ഏറ്റവും ഗുണനിലവാരത്തില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി സാധ്യമാക്കുകയാണ് ലക്ഷ്യം.

തദ്ദേശീയ കര്‍ഷകര്‍ക്കുള്ള ലുലുവിന്‍റെ പിന്തുണയ്‌ക്കൊപ്പം ആഗോള ഗുണനിലവാരമുള്ള പച്ചക്കറി, പഴ വര്‍ഗങ്ങള്‍ ഇനി ലുലുതന്നെ നേരിട്ട് കൃഷി ചെയ്യും.ഏറ്റവും ഗുണനിലവാരത്തില്‍ കാര്‍ഷികവിളകളുടെ കയറ്റുമതി സാധ്യമാക്കുകയാണ് ലക്ഷ്യം.രാസവളം ഒഴിവാക്കി ജൈവവളം ഉപയോഗിച്ചാകും കൃഷി.വാഴ, തെങ്ങ്, മുരിങ്ങ, ചെറിയ ഉള്ളി, പടവലം തുടങ്ങി നിരവധി പച്ചക്കറികളും കൂടാതെ ലുലു ഫിഷ് ഫാമിംഗിന്‍റെ ഭാഗമായ 5000 മത്സ്യക്കുഞ്ഞുങ്ങളെയും നിക്ഷേപിച്ചു.
.
ലുലു ഗ്രൂപ്പ് ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ് ഡയറക്ടര്‍ സുല്‍ഫീക്കര്‍ കടവത്ത്, ലുലു എക്‌സ്‌പോര്‍ട്ട് ഹൗസ് സിഇഒ നജീമുദ്ദീന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, ദുബായ് ലുലു ഫ്രൂട്സ് ആന്‍ഡ് വെജിറ്റബിള്‍സ് ബയ്യിംഗ് മാനേജര്‍ സന്തോഷ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →