റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയില്‍ “റിലയൻസ് റീട്ടെയില്‍ ” നഷ്ട പരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

March 22, 2025 - 9:27 pm

കൊച്ചി: “ബൈ 1 ഗെറ്റ് 1 ഫ്രീ” ഓഫർ പ്രകാരം രണ്ട് ഹണി ബോട്ടിലുകള്‍ വാങ്ങിയ ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന പരാതിയില്‍ റിലയൻസ് റീട്ടെയില്‍ നഷ്ട പരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ.സുഭമ്മ ഭാസി എന്ന വീട്ടമ്മ “Buy 1 Get 1 Free” ഓഫർ പ്രകാരം രണ്ട് ബോട്ടില്‍ ഹണി വാങ്ങുകയും, പിന്നീട് ബില്‍ പരിശോധിച്ചപ്പോഴാണ് ഓഫർ ലഭിച്ചില്ലെന്ന് ബോധ്യമായത്. സ്റ്റോറില്‍ ചെന്ന് പരാതി നല്‍കിയപ്പോള്‍ ജീവനക്കാർ ആദ്യം സാങ്കേതിക പിഴവ് എന്ന് പറഞ്ഞെങ്കിലും പ്രശ്നം പരിഹരിക്കാതെ അവഹേളിച്ചെന്നായിരുന്നു പരാതിക്കാരി നല്‍കിയ പരാതിയില്‍ പറയുന്നത്.

എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്ന് കമ്മീഷൻ

എറണാകുളം വാഴക്കാലയില്‍ പ്രവർത്തിക്കുന്ന റിലയൻസ് സ്മാര്‍ട്ട് ഷോപ്പില്‍ 2020 ഒക്ടോബർ 24-ന് വാങ്ങിയ ഹിമാലയയുടെ ഹണി ഉല്‍പ്പന്നം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്. എതിർകക്ഷിയുടെ നടപടി അധാർമിക വ്യാപാര രീതിയാണെന്നും ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്നും ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് എതിർ കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.

പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടിജി ഗോപിനാഥൻ ഹാജരായി

അധികമായി വാങ്ങിയ രൂപ 440 ഉപഭോക്താവിന് തിരിച്ചു നല്‍കുകയും, മാനക്ലേശത്തിന് 10,000/- രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5,000 രൂപയും 45 ദിവസത്തിനകം നല്‍കാൻ എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ടിജി ഗോപിനാഥൻ കോടതിയില്‍ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *