ഡല്‍ഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയിൽ ലോക്കോ പൈലറ്റുമാര്‍ക്ക് ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ കഴിക്കുന്നതില്‍ യാതൊരു നിയന്ത്രണവും ഇല്ലെന്ന് വ്യക്തമാക്കി. ട്രെയിൻ ഓടിക്കുന്നവർ ജോലിക്കെത്തുംമുമ്പോ ജോലിസമയത്തോ സോഫ്റ്റ് ഡ്രിങ്കുകള്‍, പഴങ്ങള്‍, കഫ് സിറപ്പ്, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കരുതെന്ന് ദക്ഷിണ റെയിൽവേ ഏതെങ്കിലും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനുളള ഉത്തരത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
നോൺ-ആൽക്കഹോളിക് പാനീയങ്ങൾ ഉപയോഗിക്കാൻ യാതൊരു നിയന്ത്രണവും ഇല്ല
ലോക്കോ പൈലറ്റുമാർക്ക് നോൺ-ആൽക്കഹോളിക് പാനീയങ്ങൾ ഉപയോഗിക്കാൻ യാതൊരു നിയന്ത്രണവും ഇല്ല.അങ്ങനെയുണ്ടെങ്കിൽ, ചൂടുകാലത്ത് ഇത് ഒരു അധാർമ്മികവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. ചില വസ്തുക്കളുടെ ഉപഭോഗം തടയുന്നതിനായി ദക്ഷിണ റെയിൽവേ സ്വീകരിച്ച നടപടിയിൽ തിരുത്തൽ വരുത്തിയതായി റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു.
ചിലതരം പാനീയങ്ങൾ ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയിൽവേ ഉത്തരവിട്ടതായി ആരോപണമുയർന്നിരുന്നു
അതേസമയം, കരിക്കിന്‍ വെള്ളം, ഹോമിയോ മരുന്നുകൾ, ചിലതരം വാഴപ്പഴങ്ങൾ, ചുമ മരുന്നുകളിൽ ഉൾപ്പെട്ട സിറപ്പുകൾ, ലഘുപാനീയങ്ങൾ, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് നേരത്തെ ദക്ഷിണ റെയിൽവേ ഉത്തരവിട്ടതായി ആരോപണമുയർന്നിരുന്നു
