മുഖ്യമന്ത്രിയ്ക്ക് നൽകിയതായി വ്യാജ പരാതി സൃഷ്ടിക്കൽ അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പോലീസ്

കണ്ണൂർ : കണ്ണൂർ ജില്ലാ കളക്ട്രേറ്റിലെ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് വ്യാജ പരാതി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് പോലീസിന്റെ ഔദ്യോഗിക മറുപടി കത്ത് പുറത്ത് വന്നു. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്തിമ റിപ്പോർട്ട് കോടതിയ്ക്ക് സമർപ്പിക്കുവാൻ ഒരുങ്ങുന്ന കണ്ണൂർ ടൗൺ പോലീസിന്റെ ഇത് സംബന്ധിച്ചിട്ടുള്ള നിലപാടാണ് പുറത്ത് വന്നിട്ടുളളത്. സംസ്ഥാന വിജിലൻസ് ഡയറക്ട്രേറ്റും, റവന്യൂ സെക്രട്ടറി ഓഫീസും കണ്ണൂർ ജില്ലാ കളക്ടറും നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിട്ടില്ലെന്ന് പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് നൽകിയ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. നൽകിയിരുന്നു.

പോലീസ് ആർക്കെതിരെയും അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

മുഖ്യമന്ത്രിയ്ക്ക് നൽകിയതായി വ്യാജ പരാതി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് പോലീസ് ആർക്കെതിരെയും അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കണ്ണൂർ ടൗൺ പോലീസ് അഡ്വ . കുളത്തൂർ ജയ്‌സിങിന് കത്ത് മുഖേന മറുപടി നൽകി. വ്യാജ പരാതി സൃഷ്ടിക്കലും വ്യാജ ആരോപണം ഉന്നയിച്ച് അപമാനപ്പെടുത്തലും നടപടി എടുക്കേണ്ടത് വിജിലൻസ് അല്ലെന്നും ഇത്തരം വിഷയങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് പോലീസിന്റെ ചുമതലയാണെന്നും അഡ്വ . കുളത്തൂർ ജയ്‌സിങ് പറഞ്ഞു

പെട്രോൾ പമ്പിന്റെ അനുമതി പത്രത്തിനായി നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടതായും, നൽകി കഴിഞ്ഞ ശേഷമാണ് പെട്രോൾ പമ്പിനുള്ള നടപടിക്രമങ്ങൾക്ക് അനുകൂല തീരുമാനം എഡിഎം നടത്തിയതെന്നും കാണിച്ച് പ്രശാന്തൻ എന്നയാൾ മുഖ്യമന്ത്രിയ്ക്ക് നൽകിയതായി പരാതിയുടെ പകർപ്പ് കാണിച്ച് രംഗത്ത് വന്നിരുന്നു .

വ്യാജ പരാതി സൃഷ്ടിച്ച പ്രശാന്തനെതിരെ നടപടി വേണമെന്ന് അഡ്വ . കുളത്തൂർ

എന്നാൽ പുറത്ത് വന്ന വിവരാവകാശ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രശാന്തന്റെ പരാതി വ്യാജമെന്ന് തെളിഞ്ഞതിനാൽ മുഖ്യമന്ത്രിക്ക് നൽകിയതായി വ്യാജ പരാതി സൃഷ്ടിച്ച പ്രശാന്തനെതിരെ സർക്കാരിന്റെ വിവരാവകാശ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന് അഡ്വ . കുളത്തൂർ ജയ്‌സിങ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →