എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവം: നടപടിയെടുക്കാതെ പാെലീസ്

പോത്തൻകോട്: എസ്.ഐയുടെ മകനെ പൊലീസുകാരൻ ഉള്‍പ്പെട്ട സംഘം ക്രൂരമായി വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം.വലിയതുറ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ഉറുബിന്റെ മകൻ മഞ്ഞമല മേഘമല്‍ഹാറില്‍ ഫെർണാസിനെയാണ് (20) ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് രാത്രി 10.30ന് മഞ്ഞമല തച്ചപ്പള്ളി എല്‍.പി സ്കൂളിനു സമീപം വച്ച്‌ മർദ്ദിച്ചത്. മർദ്ദനത്തില്‍ ഫെർണാസിന്റെ മുൻവശത്തെ പല്ല് ഇളകിത്തെറിക്കുകയും തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് ആഴ്ചകള്‍ കഴിഞ്ഞിട്ടും പോത്തൻകോട് പാെലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.തുടർന്ന് മർദ്ദനമേറ്റ യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.

ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടർന്നെന്നാണ് ആക്ഷേപം

സംഭവത്തില്‍ പ്രതിയായ കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ എസ്.ആർ.സുജിത്തിനെതിരെ (28) നടപടിയെടുക്കാത്തത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടർന്നെന്നാണ് ആക്ഷേപം. ഇയാളുള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണ് പോത്തൻകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് ക്യാമ്പില്‍ നിന്ന് ഡ്രൈവർ ഡ്യൂട്ടിയില്‍ കഠിനംകുളം സ്റ്റേഷനിലെത്തിയ ആളായിരുന്നു സുജിത്ത്.സംഭവശേഷം സുജിത്തിനെ തിരികെ എ.ആർ ക്യാമ്ബിലേക്ക് മാറ്റി ഉത്തരവിട്ടെങ്കിലും ഉന്നതർ ഇടപെട്ട് ഉത്തരവ് ക്യാൻസല്‍ ചെയ്തു. ഇയാള്‍ ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →