മലപ്പുറം കിഴിശ്ശേരിയില്‍ ഓട്ടോ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം| മലപ്പുറം കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ചു. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. ഇന്നലെ (മാർച്ച് 19) രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു..

ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി ദൃക്‌സാക്ഷികള്‍

അതേസമയം വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. കൊണ്ടോട്ടി പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ അറസ്റ്റ് ചെയ്തു. റോഡില്‍ വീണ അഹദുലിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →