ശിവ്പുരി | മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിൽ ദുർമന്ത്രവാദത്തിന് ഇരയായി ആറുമാസം പ്രായമായ കുരുന്ന്. മാർച്ച് 13-ന് കോലാരാസ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ മന്ത്രവാദി രഘുവീർ ധാക്കഡിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.കുഞ്ഞിന് ബാധ ഏൽക്കുകയാണെന്ന് പറഞ്ഞ മന്ത്രവാദി ദുർമന്ത്രവാദ ആചാരം നിർവഹിച്ചു. രക്ഷിതാക്കൾ നോക്കിനിൽക്കെ കുഞ്ഞിനെ തലകീഴായി തീയിക്കു മുകളിൽ കെട്ടിത്തൂക്കി.
കുഞ്ഞിന് കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ടെന്ന് ഡോക്ടർമാർ
സംഭവത്തെ തുടർന്ന് കുഞ്ഞിന്റെ കണ്ണുകൾക്ക് ഗുരുതരമായി പരുക്കേറ്റു, കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ശിവ്പുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സംഭവം പുറത്തറിഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ശിവ്പുരി സൂപ്രണ്ട് ഓഫ് പോലീസ് അമൻ സിംഗ് റാത്തോഡ് അറിയിച്ചു..