ഉത്പാദനക്കുറവ് നേരിട്ട് കാർഷികമേഖല

കിളിമാനൂർ: .കൃഷിയിടങ്ങളില്‍ ഉത്പാദനക്കുറവ് നേരിടുന്ന സാഹചര്യമാണ് കാർഷിക മേഖലയിൽ അനുഭവപ്പെടുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കുരുമുളക്, റബർ, തേങ്ങ, അടയ്ക്ക തുടങ്ങി പ്രധാന നാണ്യവിളകളുടെ ഉത്പാദനം ഗണ്യമായി കുറയുകയാണ്. കുരുമുളക് വള്ളികൾ രോഗബാധിതമാകുകയും ചൂട് മൂലം ഉണങ്ങികരിയുകയും ചെയ്യുന്നു. കാലാവസ്ഥയിലെ വ്യതിയാനവും ചൂടും മഴക്കുറവും പ്രധാന കാരണങ്ങളാണ്.
കല്ലറ, കിളിമാനൂർ, ഭരതന്നൂർ, പാലോട്, നെടുമങ്ങാട് തുടങ്ങിയ മലയോരമേഖലകളിലാണ് ഈ പ്രതിസന്ധി കടുപ്പം അനുഭവപ്പെടുന്നത്. ഈ മേഖലകളിലെ കാർഷികോത്പാദനക്കുറവ് മൂലം വ്യാപാരികളും കർഷകരും വലിയ നഷ്ടം നേരിടുകയാണ്.

റബർ ഉത്പാദനം കുറയുന്നു.

റബർ ഉത്പാദനം കുറയാൻ പ്രധാന കാരണം വേണ്ട രീതിയിൽ തണുപ്പില്ലാതിരിയ്ക്കുകയായിരുന്നു. മഴക്കാലം മാറാൻ വൈകിയതും റബർ‌ ടാപ്പിംഗ് ജോലികളെ ബാധിച്ചു. ടാപ്പിംഗ് തൊഴിലാളികളുടെ കുറവുമൂലം ഭൂരിഭാഗം തോട്ടങ്ങളിലും ഷെല്ലുകളാക്കിയാണ് റബർ ശേഖരിക്കുന്നത്. സാധാരണ മലഞ്ചരക്ക് ശേഖരിക്കുന്ന കാലമായ ഡിസംബർ മുതൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ മലഞ്ചരക്ക് കടകൾ പ്രതിസന്ധിയിലാണെന്നും ഈ സീസണിൽ സാധാരണ ലഭിക്കുന്നതിന്റെ മൂന്നിലൊന്നും മാത്രമാണ് ലഭിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.

കാട്ടുപന്നി ശല്യം കൂടി

കൃഷിയിടങ്ങളിൽ കാട്ടുപന്നി ശല്യം കൂടിയതോടെ കർഷകർക്ക് ഉത്പാദനം തുടരാൻ സാധിക്കാത്ത അവസ്ഥയുമാണ്. വില വർദ്ധിച്ചിട്ടും ഉത്പാദനം കുറഞ്ഞതിനാൽ കർഷകർക്ക് പ്രതീക്ഷിച്ച ഗുണം ലഭിക്കാത്ത അവസ്ഥയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →