റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണത്തിനുളള തയാറെടുപ്പുകള്‍ പൂർത്തിയാക്കി വാട്ടർ അതോറിട്ടി

March 11, 2025 - 7:01 am

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്തുന്നതിനും മലിനജലം സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും വാട്ടർ അതോറിട്ടി തയാറെടുപ്പുകള്‍ പൂർത്തിയാക്കി.പൊങ്കാല മേഖലകളില്‍ താത്കാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.ശുദ്ധജലവിതരണത്തിനായി 16.12 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിയത്

ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തനസജ്ജ മാക്കിയിട്ടുണ്ട്

മാർച്ച് 11 മുതല്‍ 13 വരെ മൂന്ന് മേഖലകളിലും പ്രതിദിനം മൂന്ന് ഷിഫ്ടുകളിലായി ഓരോ അസിസ്റ്റന്റ് എൻജിനിയർമാരുടെ നേതൃത്വത്തില്‍ സംഘം പ്രവർത്തിക്കും.വാട്ടർ അതോറിട്ടിയുടെ അടിയന്തര അറ്റക്കുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തനസജ്ജ മാക്കിയിട്ടുണ്ട്..മലിനജല നിർമ്മാർജ്ജന സംവിധാനങ്ങളുടെ നവീകരണ ജോലികളും പൂർത്തിയാക്കി.സീവറേജ് സംവിധാനത്തിന്റെ മേല്‍നോട്ടത്തിനായും പ്രത്യേകം സംഘത്തെ ചുമതലപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *