ഗാന്ധിനഗർ: അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് (മാർച്ച് 8) പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിന്‍റെ സുരക്ഷാ ചുമതല വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക്. ഗുജറാത്തിലെ നവസരി ജില്ലയില്‍ ലഖ്പ്തി ദീദി സമ്മേളനത്തിലാണു പ്രധാനമന്ത്രി ഇന്നു പങ്കെടുക്കുക.
ഇതാദ്യമായാണ് പ്രധാനമന്ത്രിക്ക് വനിതകള്‍ മാത്രമായി സുരക്ഷയൊരുക്കുന്നത്.
വനിതകളായ 2100 കോണ്‍സ്റ്റബിള്‍മാർ, 187 സബ് ഇൻസ്പെക്ടർമാർ, 61 പോലീസ് ഇൻസ്പെക്ടർമാർ, 16 ഡെപ്യൂട്ടി സൂപ്രണ്ടുമാർ, അഞ്ച് എസ്പിമാർ, ഐജി, എഡിജിപി റാങ്ക് ഉദ്യോഗസ്ഥ എന്നിവർക്കാണ് സുരക്ഷാ ചുമതല.
രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് മോദി ഇന്നലെ ഗുജറാത്തിലെത്തിയത്. ഇതാദ്യമായാണ് പ്രധാനമന്ത്രിക്ക് വനിതകള്‍ മാത്രമായി സുരക്ഷയൊരുക്കുന്നത്. നവസരിയിലെ വൻസി ബോർസി ഗ്രാമത്തില്‍ ഹെലിപാഡില്‍ ഇറങ്ങുന്നതു മുതല്‍ പ്രധാനമന്ത്രി തിരികെപ്പോകുന്നതുവരെ പ്രധാനമന്ത്രി ഇവരുടെ കാവലിലായിരിക്കും.
