കാസ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതായുള്ള വാര്‍ത്തയോട് പ്രതികരിച്ച് ഡോ. കെ. ടി. ജലീല്‍ എം.എല്‍.എ

കോഴിക്കോട്: ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുന്നതായുള്ള വാര്‍ത്തയോട് ഇടതു സഹയാത്രികന്‍ ഡോ. കെ. ടി. ജലീല്‍ എം.എല്‍.എ തീക്ഷ്ണമായി പ്രതികരിച്ചു. കാസ .തീവ്ര ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനയാണെന്നും, ക്രിസ്ത്യൻ ആർ.എസ്.എസ്.യും ക്രിസ്ത്യൻ എസ്.ഡി.പി.ഐ യുമാണതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കാസ മാരക വിഷമുള്ള മതഭ്രാന്തന്‍മാരുടെ സംഘടന

ഇന്ന് കേരളത്തിൽ കാസ മാരക വിഷമുള്ള മതഭ്രാന്തന്‍മാരുടെ സംഘടനയായി മാറിയിട്ടുണ്ടെന്ന് കെ. ടി. ജലീല്‍ പ്രസ്താവിച്ചു .ഹിന്ദു-മുസ്ലിം വര്‍ഗീയത പോലെ തന്നെ ക്രിസ്ത്യൻ വര്‍ഗീയതയും നാടിന് അപായമാണെന്നും, ആര്‍.എസ്.എസ്. ന് ബി.ജെ.പി. എന്നപോലും, ജമാഅത്തെ ഇസ്‌ലാമിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി എന്നപോലും, എന്‍.ഡി.എഫിന് എസ്.ഡി.പി.ഐ. എന്നപോലുമാകും കാസയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ വര്‍ഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് കാസയും എത്തിയിരിക്കുന്നത്

എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യു.ഡി.എഫുമായി കൂട്ടു ചേർന്നിരിക്കുന്നതുപോലെ, കാസയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി. നയിക്കുന്ന എന്‍.ഡി.എ മുന്നണിയിലേക്കാകും ചേക്കേറുക. എല്ലാ വര്‍ഗീയവാദികളും എത്തേണ്ടിടത്ത് തന്നെയാണ് എത്തിയിരിക്കുന്നതെന്നും, ഒരു വര്‍ഗീയതയുമായും സന്ധിചെയ്യാതെ മതനിരപേക്ഷ ചേരിയായി സി.പി.എം. നേതൃത്വം നല്ക്കുന്ന ഇടതുപക്ഷ മുന്നണി വേറിട്ട് നില്‍ക്കുന്നുവെന്നും ജലീല്‍ ഫേസ്‌ബുക്കിൽ കുറിച്ചു.

കാസയുടെ പ്രതികരണം:

ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ സ്ഥാപകരില്‍ ഒരാളും സംസ്ഥാന പ്രസിഡന്റുമായ കെവിന്‍ പീറ്റര്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തിലെ 17 ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ തങ്ങൾക്ക് ലഭ്യമാണെന്നാണ് കാസയുടെ അവകാശവാദം. വലതുപക്ഷ ദേശീയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് തങ്ങളുടെ ശ്രമം. അത്തരത്തിൽ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാൽ ജനങ്ങളുടെ സ്വീകാര്യത ലഭിക്കുമോ എന്ന് മനസ്സിലാക്കാൻ പഠനങ്ങള്‍ നടത്തിയതായും, അതിന് സാധ്യതയുണ്ടെന്ന് തങ്ങള്‍ വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →