ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചാ ആന്ധ്ര പ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സർക്കാർ ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചു. 30 വർഷം സേവനം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റ്വിറ്റി നൽകും. കൂടാതെ, പെൻഷൻ പ്രായം 60ൽ നിന്ന് 62ആക്കി ഉയർത്തും. നിലവിൽ ആശാ വർക്കർമാർക്ക് ആന്ധ്രപ്രദേശ് സർക്കാർ പ്രതിമാസം 10,000 രൂപ വേതനം നൽകുന്നു. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിക്കും. ആന്ധ്രപ്രദേശിൽ എൻഡിഎയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.

കേരളത്തിൽ ആശാ വർക്കർമാരുടെ അനിശ്ചിതകാല .സമരം 21-ാം ദിവസത്തിലേക്ക്

.കേരളത്തിൽ ആശാ വർക്കർമാർ വേതനവർധന ആവശ്യപ്പെട്ട് അനിശ്ചിതകാല രാപ്പകൽ സമരം 21-ാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് ദിവസേന നിരവധി പേർ പിന്തുണയുമായി എത്തുകയാണ്. ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും. സമരത്തിൽ പങ്കെടുക്കുന്ന ആശാ വർക്കർമാർക്ക് പകരം ആളെ കണ്ടെത്താനുള്ള സർക്കാർ നീക്കത്തിലും സമരക്കാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →