തൃശൂർ ആസ്ഥാനമായ മണപ്പുറം ഫിനാൻസിനെ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കൻ ഇക്വിറ്റി കമ്പനിയായ ബെയിൻ കാപിറ്റല്‍. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വർണ പണയ കമ്പനിയുടെ 46 ശതമാനത്തോളം ഓഹരികളാണ് ബെയിൻ വാങ്ങുന്നതെന്നാണ് സൂചന.2024 നവംബറിലാണ് ഓഹരി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകള്‍ ആരംഭിച്ചത്. ഇപ്പോള്‍ ഈ ചർച്ചകള്‍ അവസാനഘട്ടത്തിലാണ്. എത്രരൂപയുടേതാണ് ഇടപാടെന്ന് വ്യക്തമായിട്ടില്ല. ഏകദേശം 10,000 കോടി രൂപയുടെ ഇടപാടാണ് നടക്കാൻ പോകുന്നതെന്നാണ് സൂചന.
44,217 കോടി രൂപയാണ് മണപ്പുറത്തിന്റെ ആസ്തി.
വി.പി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് മണപ്പുറം ഫിനാൻസ്. മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നന്ദകുമാറിന് 35.25 ശതമാനം ഓഹരിയാണ് ഉള്ളത്. ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 44,217 കോടി രൂപയാണ് മണപ്പുറത്തിന്റെ ആസ്തി. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന കേരളത്തില്‍ നിന്നുള്ള കമ്ബനികളിലൊന്നാണ് മണപ്പുറം ഫിനാൻസ്