ആശാ വർക്കർമാരുടെ സമരം 15-ാം ദിവസത്തിലേക്ക് : സമരത്തിന് പിന്തുണ നൽകി വിവിധ വ്യക്തികളും സംഘടനകളും

തിരുവനന്തപുരം : ആശാ വർക്കർമാരുടെ സമരം ഇന്ന് (ഫെബ്രുവരി 25)15 ദിവസം പിന്നിട്ടിരിക്കുകയാണ്.. ഇന്നലെ വിവിധ വ്യക്തികളും സംഘടനകളും സമരത്തിന് പിന്തുണ നൽകാനെത്തിയിരുന്നു .കൂടാതെ പിന്തുണ ലഭിക്കുന്നുവെന്ന് വന്നതോടെ സമരത്തിൽ പങ്കാളികളുടെ ആവേശം കൂടിയിട്ടുണ്ട്.

സമരത്തിന് പിന്തുണ നൽകാൻ എം.പിമാരായ കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ചെറുവയ്ക്കൽ തുളസീധരൻ, കേരള ലത്തീൻ കത്തോലിക്ക് വുമൺസ് അസോസിയേഷൻ നേതാവ് ജോളി പത്രോസ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് അൻസാരി, ബി.ഡി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സംഗീത വിശ്വനാഥൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം നേതാവ് നസീമ ഇല്യാസ്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ നേതാവ് പോത്തൻകോട് റാഫി, ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി. ഹരിഗോവിന്ദൻ തുടങ്ങിയവർ എത്തി.

അവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം.

സമരത്തിന് പിന്തുണയുമായി ചലച്ചിത്രതാരം രഞ്ജിനിയും എത്തിയിരുന്നു. കൊവിഡ്കാലത്ത് കേരളത്തിന്റെ പേര് ലോക ശ്രദ്ധയിൽ എത്തിച്ചത് ആശാ വർക്കർമാരാണെന്ന് രഞ്ജിനി പറഞ്ഞു. അതേസമയം, അവരുടെ അവകാശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. രഞ്ജിനിയെ ആശാ വർക്കർമാർ പാട്ടുപാടി സ്വീകരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →