നെന്മാറ ഇരട്ടക്കൊലപാതക കേസ് : ജാമ്യാപേക്ഷ ഫെബ്രുവരി 25ന് ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ ഇന്ന് (ഫെബ്രുവരി 25) കോടതി പരിഗണിക്കും. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. ഹർജിയില്‍ കേസ് ദ്യക്സാക്ഷികളില്ലാത്തതാണെന്നും കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്നും പറയുന്നുണ്ട്.

ഇരട്ടക്കൊല ചെയ്തത് താനാണെന്ന് കുറ്റസമ്മത മൊഴി നൽകിയിരുന്നു.

2019ല്‍ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ചെന്താമര ഇക്കഴിഞ്ഞ ജനുവരി 27ന് സജിതയുടെ ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തിയത്. റിമാൻഡിലിരിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ ആദ്യം ഇരട്ടക്കൊല ചെയ്തത് താനാണെന്ന് കുറ്റസമ്മത മൊഴി നൽകിയിരുന്നു.’രക്ഷപ്പെടണമെന്നില്ല. ചെയ്തത് തെറ്റ് തന്നെയാണ്. തനിക്ക് ശിക്ഷ ലഭിക്കണം. സ്വന്തം ഇഷ്ട പ്രകാരമാണ് മൊഴി നല്‍കുന്നത്’ – എന്നായിരുന്നു ചെന്താമരയുടെ മൊഴി..

കോടതി പ്രതിയോട് കുറ്റം സമ്മതിച്ചാലുള്ള ഭവിഷ്യത്തെ കുറിച്ച് അറിയാമോ എന്നും വക്കീലുമായി സംസാരിക്കണോ എന്നും ചോദിച്ചു. ജഡ്ജി എസ്. ശിവദാസ് 10 മിനിറ്റ് സമയം അനുവദിച്ചു. 10 മിനിറ്റിനുശേഷം കോടതി വീണ്ടും ചേർന്ന് ചോദിച്ചപ്പോൾ, ചെന്താമര കുറ്റം സമ്മതിക്കാൻ തയാറല്ലെന്ന് മറുപടി നല്‍കി.

പ്രതി ആദ്യ നിലപാടിൽ നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്

പ്രതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അവസരം വേണമെന്നും ജാമ്യ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. അതേസമയം, ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ച ആദ്യ നിലപാടിൽ നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →