മുസ്‌ലിം വ്യക്തിനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ദില്ലിയിൽ

ദില്ലി : ഡല്‍ഹിയിലെ ജന്തർ മന്തറില്‍ മുസ്‌ലിം സ്ത്രീകളുടെ അനന്തര സ്വത്തവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിരാഹാരസമരം ആരംഭിച്ചു. അനന്തരസ്വത്തിൽ മുസ്‌ലിം പുരുഷന് തുല്യമായ അവകാശം മുസ്‌ലിം സ്ത്രീകൾക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. മുസ്‌ലിം വ്യക്തിനിയമത്തിൽ ഭേദഗതി ചെയ്യാനാണ് സുഹ്റയുടെ പ്രധാന ആവശ്യം.
ഡല്‍ഹിയിലെ ജന്തർ മന്തറിൽ ഫെബ്രുവരി 23 ഞായറാഴ്ച രാവിലെയായിരുന്നു സുഹ്റയുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
ഉച്ചകഴിഞ്ഞ് 3.30 ഓടെ അനുവദിച്ചതിലും കൂടുതലായി സമരം തുടരുന്നതിനാൽ ഡല്‍ഹി പോലീസ് സുഹ്റയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിട്ടുവിടപ്പെട്ടു.

ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജാമ്യത്തിൽ വിട്ടുവിട്ടതിന്റെ പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോൺ വഴി സുഹ്റയുമായി സംസാരിച്ചു. വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്താമെന്ന് അദ്ദേഹം ഉറപ്പ് നൽകി. അടുത്ത ദിവസങ്ങളിൽ കേന്ദ്ര നിയമമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി എന്നിവരെയും പ്രിയങ്ക ഗാന്ധിയെയും കാണാനുള്ള ശ്രമം നടത്തുമെന്ന് സുഹ്റ പറഞ്ഞു. താത്കാലികമായാണ് സമരം അവസാനിപ്പിച്ചതെന്നും നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

“നിശബ്‌ദരാക്കപ്പെട്ടവർക്കുവേണ്ടിയാണ് താൻ ശബ്‌ദിക്കുന്നതെന്ന്” സുഹ്റ

2016 മുതൽ സുപ്രീംകോടതിയിൽ കേസുണ്ടെന്നും ഇതിനായി സംസ്ഥാനത്തെയും കേന്ദ്രത്തെയും സമീപിച്ചിട്ടുണ്ടെന്നും സുഹ്റ മുമ്പ് വ്യക്തമാക്കിയിരുന്നു. ജന്തർ മന്തറിൽ ഒറ്റയ്ക്കായിരുന്നു നിരാഹാരസമരത്തിന്റെ ആരംഭം. നിരവധി നേതാക്കൾ പിന്തുണ അറിയിച്ചെങ്കിലും പ്രധാന നേതാക്കൾ സമരപ്പന്തലിൽ എത്തിയില്ല. “നിശബ്‌ദരാക്കപ്പെട്ടവർക്കുവേണ്ടിയാണ് താൻ ശബ്‌ദിക്കുന്നതെന്ന്” സുഹ്റ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →