ന്യൂ ഡൽഹി : വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . അന്നേദിവസം വിജയിച്ച വനിതകള്‍ തങ്ങളുടെ ജോലികളും അനുഭവങ്ങളും പങ്കുവെയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘മൻ കി ബാത്തി’ലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ വിജയത്തെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യാമെന്നും വ്യത്യസ്ത മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിച്ചുവരുന്നതിനെ പ്രശംസിക്കുകയും പ്രധാനമന്ത്രി ചെയ്തു.
നിതാ ദിനമായ മാർച്ച് എട്ടിന് ഈ പ്രത്യേക പരിപാടി നടക്കും.
സ്ത്രീകളുടെ വിജയം ആഘോഷിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.സമാനമായ രീതിയിൽ, 2020ലും വനിതാദിനത്തോടനുബന്ധിച്ച് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ഏഴ് സ്ത്രീകള്‍ക്ക് പ്രധാനമന്ത്രി കൈമാറിയിരുന്നു.വനിതാ ദിനമായ മാർച്ച് എട്ടിന് ഈ പ്രത്യേക പരിപാടി നടക്കും.
രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി
പ്രധാനമന്ത്രി ജനങ്ങള്‍ക്കായി മറ്റൊരു അഭ്യർഥനയും ‘മൻ കി ബാത്തി’യില്‍ പങ്കുവെച്ചു: രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടിയെ കുറിച്ച്. എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടി ഉണ്ടെന്നും കുട്ടികളില്‍ ഇത് നാലിരട്ടിയായി വർധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.