20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഒറ്റപ്പാലം : വെള്ളിയാട് റെയിൽവേ പാളത്തിന് സമീപത്ത് നിന്നും 20 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ഒഡീഷ സ്വദേശികൾ പിടിയിലായി . സഹോദരങ്ങളായ സിബ ഗമാഗ (32), പ്രധാനി ഗമാഗ (22), എന്നിവരും രാജേന്ദ്ര സബാ(26)റുമാണ് പിടിയിലായത്.

തീവണ്ടിയിൽ നിന്നും ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

വേഗത കുറഞ്ഞ സ്ഥലം നോക്കി തീവണ്ടിയിൽ നിന്നും ഇറങ്ങി കഞ്ചാവുമായി രക്ഷപ്പെടുന്നതിനിടെയാണ് ഇവർ ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാകുന്നത്. .പ്രധാന റെയിൽവേ സ്റേഷനുകളിൽ പരിശോധന ശക്തമെന്ന് മനസിലാക്കിയാണ് മറ്റിടങ്ങളിൽ ഇവർ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.. മൂന്ന് ബാഗിലായാണ്0 20 കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ചിരുന്നത്. കഞ്ചാവിനൊപ്പം ഇവരുടെ മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →