ഡല്‍ഹി: ജി.എസ്.ടി.യെ കുറിച്ചുള്ള ജോണ്‍ ബ്രിട്ടാസ് എം.പി യുടെ ചോദ്യത്തിന്, മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിയാണ് തന്നേക്കാള്‍ യോഗ്യൻ എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.. ബജറ്റ് ചർച്ചക്കിടെ കേരളത്തിന് എന്തു നല്‍കി എന്ന് പറയണമെന്ന എം.പിമാരുടെ ആവശ്യത്തിന് 2014 മുതലുള്ള പദ്ധതികളുടെ പേര് പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മറുപടി കൊടുത്തു.
2014 നുശേഷം കേരളത്തിന് ലഭിച്ചിട്ടുളള പദ്ധതികൾ
പി.എം.എ.വൈ പദ്ധതിയില്‍ 1.6 ലക്ഷം വീടുകള്‍. സ്വച്ഛ്ഭാരത് പദ്ധതിയില്‍ 2.5 ലക്ഷം ശൗചാലയങ്ങള്‍. ജല്‍ ജീവൻ മിഷൻ പദ്ധതിയില്‍ 21 ലക്ഷം കുടിവെള്ള കണക്ഷൻ. 82 ലക്ഷം ആയുഷ്മാൻ കാർഡുകള്‍. 1500 ജൻ ഔഷധി കേന്ദ്രങ്ങള്‍, 66 ലക്ഷം ജൻ ധൻ അക്കൗണ്ടുകള്‍ ആരംഭിച്ചു.ഉഡാൻ പദ്ധതിക്ക് കീഴില്‍ കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. കോട്ടയത്ത് പുതിയ വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ് അനുമതി.
2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി 1126 കിലോമീറ്റർ ദേശീയപാത ഇടനാഴികള്‍. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3042 കോടി റെക്കോർഡ് റെയില്‍വേ വിഹിതം നല്‍കി. 125 കിലോമീറ്റർ പുതിയ ട്രാക്കുകള്‍ നിർമിച്ചു. രണ്ടു വന്ദേഭാരത് ട്രെയിനുകള്‍. 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിച്ചു. ഇത്രയൊക്കെ നല്‍കിയിട്ടും ഒന്നും നല്‍കുന്നില്ലെന്നാണ് കേരളം പറയുന്നതെന്നും മന്ത്രി മറുപടി പ്രസംഗത്തിനിടെ വ്യക്തമാക്കി

