മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ ഓപ്പറേഷൻ ചതുർഭുജ്

മഹാകുംഭ് നഗർ: നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ ചതുർഭുജ് പദ്ധതി നടപ്പാക്കുന്നു.മഹാകുംഭ് നഗറിലെ മാഗ് പൂർണിമയില്‍ പുണ്യസ്നാനത്തിനെത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി. ഐസിസിസിയുടെ പ്രത്യേക സംഘമാണ് ഈ സുരക്ഷാ വലയം സ്ഥാപിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കലിനൊപ്പം കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കല്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ എന്നിവയും ഇതിനു കീഴില്‍ വരുന്നു.

എല്ലാ ഭക്തർക്കും അപകടരഹിതവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കും

2,750 ഹൈടെക് ക്യാമറകള്‍, ആൻ്റി-ഡ്രോണ്‍ സിസ്റ്റം, പ്രത്യേക സുരക്ഷാ ടീം എന്നിവയിലൂടെയാണ് ഗ്രൗണ്ടിൻ്റെയും മുഴുവൻ നഗരത്തിൻ്റെയും മേല്‍നോട്ടം ഐസിസിസി നടപ്പാക്കുന്നത്. ഡ്രോണുകള്‍ വഴി 24/7 വ്യോമ നിരീക്ഷണം നടത്തുന്നുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്പി) രാജേഷ് ദ്വിവേദി പറഞ്ഞു. എല്ലാ ഭക്തർക്കും അപകടരഹിതവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →