തിരുവനന്തപുരം: ഒരുമാസം നീണ്ടുനില്‍ക്കുന്ന കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിഴിഞ്ഞത്ത് തീരസംരക്ഷണസേനയുടെ നേതൃത്വത്തില്‍ കടലിലെ തങ്ങളുടെ പ്രവർത്തനങ്ങള്‍ പ്രതീകാത്മകമായി അവതരിപ്പിച്ച് വിഴിഞ്ഞം സ്റ്റേഷൻ കോസ്റ്റ്ഗാർഡ്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ക്ഷണിക്കപ്പെട്ട അതിഥികള്‍,മാദ്ധ്യമപ്രവർത്തകർ എന്നിവർക്കായാണ് പരിപാടി അവതരിപ്പിച്ചത്.
കടല്‍ക്കൊള്ളക്കാരെ പിടികൂടി കൊണ്ടുപോകുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുകയാരുന്നു.
കരയില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ കടന്നുപോയ കപ്പലിനെ തീരത്തുനിന്നെത്തിയ സേനാംഗങ്ങള്‍ സാഹസികമായി ഡിങ്കി ബോട്ടിലൂടെ എത്തി തടഞ്ഞുനിറുത്തി. തുടർന്ന് കടല്‍ക്കൊള്ളക്കാരെ പിടികൂടി കൊണ്ടുപോകുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുകയാരുന്നു. കടല്‍ക്കൊള്ളക്കാരുടെ കപ്പലില്‍ കയറുക, കള്ളക്കടത്ത് പിടിച്ചെടുക്കുക, യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് വെടിവയ്ക്കുക, സ്റ്റീംപാസ്റ്റ് തുടങ്ങിയവയായിരുന്നു ഉള്‍ക്കടലില്‍ അരങ്ങേറിയത്
വിഴിഞ്ഞം ഫിഷിംഗ് ഹാർബറില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മോക്ഡ്രില്‍
ഊർജ ശ്രോത, സി 441,സി4 27 എന്നീ നാല് കോസ്റ്റ് ഗാർഡ് കപ്പലുകള്‍ ഇതില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 2.30ന് വിഴിഞ്ഞം ഫിഷിംഗ് ഹാർബറില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ മോക്ഡ്രില്‍. അക്രമികളെ തുരത്താൻ കപ്പലില്‍ സ്ഥാപിച്ച പീരങ്കികളില്‍ നിന്ന് വെടിയുതിർത്തും, ബോംബുകള്‍ വർഷിച്ചും അവരുടെ കരുത്ത് പ്രകടമാക്കി. അനഗ്, കൊച്ചിയില്‍ നിന്നുള്ള തീരസംരക്ഷണസേനയുടെ ചെറുവിമാനവും അഭ്യാസപ്രകടനത്തില്‍ പങ്കാളിയായി. ഊർജ്ജ ശ്രോത എന്ന ബോട്ടും മോക്ഡ്രില്ലിനു വേണ്ടി കൊച്ചിയില്‍ നിന്ന് എത്തിച്ചതാണ്.
