അപകട പരമ്പരകൾക്കൊടുവിൽ എട്ടുമാസം പ്രായമുള്ള കുട്ടി തൊണ്ടയിൽ അടപ്പു കുടുങ്ങി മരിച്ചു. പരാതിയുമായി പിതാവ്

കോഴിക്കോട് : ജനിച്ചപ്പോൾ മുതൽ മരണം മുഖം കണ്ട എട്ടു മാസം മാത്രം പ്രായമുള്ള കുട്ടി തൊണ്ടയിൽ അടപ്പു കുടുങ്ങിയതിന് തുടർന്ന് മരണമടഞ്ഞു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. 10-02- 2025 തിങ്കളാഴ്ച രാത്രിയാണ് സംഭവം. തൊണ്ടയിൽ അടപ്പു കുടുങ്ങിയതിനെ തുടർന്ന് കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് മരണമടഞ്ഞിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മരണത്തിൽ സംശയമുണ്ടായ കുട്ടിയുടെ അച്ഛൻ നിസാർ കോഴിക്കോട് ടൗൺ പോലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പ് കുട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് പരിക്കേറ്റിരുന്നു. ഇവരുടെ മൂത്ത കുട്ടി 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ തുടങ്ങി മരണമടഞ്ഞിരുന്നു. രണ്ട് സംഭവങ്ങളും ഭാര്യവീട്ടിൽ വെച്ചാണ് ഉണ്ടായത്. മരണങ്ങൾ സംശയാസ്പദമാണ് എന്നാണ് നിസ്സാറിൻറെ പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →