തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ വാമനപുരം നദിയിൽ പാപ്പനംകോട് കെ എസ് ആർ ടി സി ബസ് ഡി പോയിലെ കണ്ടക്ടർ ആയ അരുണിൻ്റെ (41 ) മൃതദേഹം 9 -2-2025, ഞായറാഴ്ച കണ്ടെത്തി.
അരുണിനെ കാണാതായതിൻ്റ പരാതി 8 – 2-2025, ശനിയാഴ്ച പോലീസ് സ്റ്റേഷനിൽ കൊടുത്തിരുന്നു. ആറ്റിങ്ങൽ പോലീസിൻ്റെ ഷണത്തിൽ വാമനപുരം നദിയുടെ അടുത്ത് അരുണിൻ്റെ സ്കൂട്ടർ കണ്ടെത്തി. തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്സിൻ്റേയും സ്കൂബാ ഡൈവിംഗിൻ്റെ സഹായത്തോടെയും നദിയിലുള്ള തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് നിയമനടപടികൾ ആരംഭിച്ചു.

