അനന്തുവിൻറെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊച്ചി: വുമൺ ഓൺ വീൽസ് എന്ന പദ്ധതിയുടെ പേരിൽ ഇരു ചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് നൽകുമെന്ന് ഓഫറിലൂടെ ആയിരം കോടിയോളം തട്ടിച്ച കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻറെ 21 ബാങ്കുകൾ പോലീസ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം സാമ്പത്തിക ഇടപാടുകൾ നടന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവർത്തിച്ച പൊന്നുരുന്നിയിലെ സോഷ്യൽ ബി വെഞ്ച്വേഴ്സ്, മറൈൻ ഡ്രൈവിലെ ഫ്ലാറ്റ് എന്നിവിടങ്ങളിൽ പ്രതിയായ അനന്തു കൃഷ്ണനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിശോധന നടത്തുന്നത്. അനന്തു കൃഷ്ണന്റെ വാട്സ്ആപ്പ് ചാറ്റുകൾ പോലീസിനെ ലഭിച്ചു. എൻജിഒ കോൺഫിഡേഷൻ നിന്ന് പണം വക മാറ്റി മുട്ടത്തും കുടയത്തൂരും സ്ഥലം വാങ്ങിയതായും ഒരു സ്ഥലത്തിന് അഡ്വാൻസ് കൊടുത്തതായും ഒന്നരക്കോടി രൂപ മറ്റാവശ്യങ്ങൾക്ക് ചില വിട്ടതായും കണ്ടെത്തിയിട്ടുണ്ട്.

2023 അവസാനം ആരംഭിച്ച പകുതി വിലയ്ക്ക് സ്കൂട്ടർ നൽകുക എന്ന പദ്ധതി പ്രകാരം ആയിരക്കണക്കിന് ആളുകൾക്ക് സ്കൂട്ടർ ലഭിക്കാനുണ്ട് എന്നാണ് മനസ്സിലാക്കിയത്. 08-02-2025 ശനിയാഴ്ച കാസർകോട് നിന്നും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിലും അന്വേഷണം ആരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →