അരവിന്ദ് കേജ്‌രിവാള്‍ പരാജയപ്പെട്ടത് 4,089 വോട്ടുകള്‍ക്ക്

ഡൽഹി: അരവിന്ദ് കേജ്‌രിവാള്‍ 4,089 വോട്ടുകള്‍ക്കാണ് ബി.ജെ.പിയുടെ പർവേഷ് സാഹിബ് സിംഗ് വെർമയോട് തോറ്റത്.പർവേഷ് 30,088 വോട്ടുകള്‍ പിടിച്ചപ്പോള്‍,കേജ്‌രിവാളിന് കിട്ടിയത് 25,999 വോട്ടുകള്‍. ഇത് നാലാം തവണയാണ് കേജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതായിരുന്നു ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി. 4,568 വോട്ടുകള്‍ ലഭിച്ചു.

കേജ്‌രിവാളിന്റെ മുൻകാല മത്സരങ്ങൾ

2013 ലെ മത്സരത്തിൽ കേജ്രിവാളിന് ലഭിച്ചത് 25,864 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. 2015 ൽ 31,583, 2020 ൽ 21,697,എന്നിങ്ങനെ യായിരുന്നു ഭൂരിപക്ഷം. മനീഷ് സിസോദിയ ,സൗരഭ് ഭരദ്വാജ്,സോംനാഥ് ഭാരതി,രമേഷ് ബിദുഡി,അല്‍ക്ക ലാംബഎന്നിവരാണ് ആംആദ്മിയിലെ പരാജയപ്പെട്ട വരിൽ പ്രമുഖർ. അതിഷി, സഞ്ജീവ് ഝാ,ഇമ്രാൻ ഹുസൈൻ,അമാനത്തുള്ള ഖാൻ,വിജേന്ദർ ഗുപ്‌ത,മൻജീന്ദർ സിംഗ് സിർസ,കൈലാഷ് ഗെഹ്‌ലോട്ട് ,കപില്‍ മിശ്ര എന്നിവരാണ് ജയിച്ചുവന്ന പ്രമുഖർ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →