ഡല്‍ഹി: മൂന്നാമൂഴം കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൻ നേട്ടം കൈവരിച്ച് നരേന്ദ്രമോദി.മോദിയുടെ നേതൃത്വത്തില്‍ 2025ല്‍ നേടുന്ന ആദ്യ തിരഞ്ഞെടുപ്പ് ജയമാണ് ഡല്‍ഹിയിലേത്. ഇതോടെ, 15 സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണമായി. ആറിടത്ത് സഖ്യകക്ഷികള്‍ക്കൊപ്പവും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പവും അതിന് ശേഷവും ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ, ജമ്മു കശ്മീർ, ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.ഇതില്‍, ആന്ധ്ര, സിക്കിം, അരുണാചല്‍, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ബി.ജെ.പിയോ, എൻ.ഡി.എ സർക്കാരോ ആണ് ഭരണത്തില്‍. ഇക്കൂട്ടത്തില്‍ ഡല്‍ഹിയും അണിചേർന്നു.ദേശീയ തലസ്ഥാന മേഖലയിലെ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവയ്‌ക്കൊപ്പം ഡല്‍ഹിയിലും ഒരേ സമയം ബി.ജെ.പി ഭരണം ആദ്യമായാണ്.

