15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 ഇന്ത്യക്കാരാണുള്ളതെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്ററംസ് എന്‍ഫോഴ്സ്മെന്‍റ്

വാഷിങ്ടണ്‍ ഡിസി: അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇൻഡ്യയെന്ന് പേവ് റിസര്‍ച്ച്‌ സെന്‍റർ . 7,25,000 ഇന്ത്യക്കാര്‍ യുഎസില്‍ അനധികൃതമായി കഴിയുന്നതായി റിപ്പോര്‍ട്ട്. പേവ് റിസര്‍ച്ച്‌ സെന്‍ററിന്‍റെ കണക്കുകള്‍ പ്രകാരം .മെക്സിക്കോയും എല്‍ സാല്‍വദോറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നിലവില്‍ നാടുകടത്താനായി കണ്ടെത്തിയ 15 ലക്ഷം അധികൃത കുടിയേറ്റക്കാരില്‍ 18,000 ഇന്ത്യക്കാരാണുള്ളതെന്ന് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്ററംസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ (ഐസിഇ) അറിയിച്ചിരു,ന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യുഎസ് തീരുമാനം.

അനധികൃത കുടിയേറ്റക്കാരായ 205 ഇന്ത്യക്കാരുമായി ചൊവ്വാഴ്ച യുഎസില്‍ നിന്നു പുറപ്പെട്ട ആദ്യ സൈനിക വിമാനം പഞ്ചാബിലെ അമൃത് സറില്‍ ഫെബ്രുവരി 6 വ്യാഴാഴ്ച ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്തു. സാന്‍റിയാഗോയില്‍ നിന്ന് പുറപ്പെട്ട യുഎസ് വ്യോമസേനയുടെ സി~17 വിമാനമാണ് അമൃത് സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി പൗരന്മാരെ ഇന്ത്യക്ക് കൈമാറാനാണ് യുഎസ് തീരുമാനം.ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് പദവയില്‍ എത്തിയതിനു പിന്നാലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ മടക്കി അയച്ചിട്ടുണ്ട്.

കൈകാലുകള്‍ ബന്ധിച്ചാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതെന്ന് ബ്രസീൽ

സൈനിക വിമാനത്തില്‍ പൗരന്‍മാരെ അയയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാരോപിച്ച്‌ കൊളംബിയ ലാന്‍ഡിങ്ങിന് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. കൈകാലുകള്‍ ബന്ധിച്ചാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചതെന്നും, ഇവര്‍ യാത്ര ചെയ്ത വിമാനത്തില്‍ എസിയോ കുടിവെള്ളോ ആവശ്യത്തിനു ടോയ്ലറ്റുകളോ ഇല്ലായിരുന്നു എന്ന് ബ്രസീലും പരാതിപ്പെട്ടിരുന്നു.ടെക്സസിലെ എല്‍ പാസോ, കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ എന്നിവിടങ്ങളിലുള്ള അയ്യായിരത്തിലധികം കുടിയേറ്റക്കാരെക്കൂടി ഉടന്‍ വിമാനമാര്‍ഗം സ്വദേശത്തേക്ക് എത്തിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →