തൃശൂർ ഗവ. മെഡിക്കല്‍ കോളജിലെ രക്ത ബാങ്ക് മികച്ച രക്ത ബാങ്കായി തെരഞ്ഞെടുത്തു

തൃശൂര്‍: ദേശീയ ആരോഗ്യ മന്ത്രാലയം ഗവ. മെഡിക്കല്‍ കോളജിലെ രക്ത ബാങ്കിനെ സംസ്ഥാനത്തിലെ മികച്ച രക്ത ബാങ്കായി തെരഞ്ഞെടുത്തു. സന്നദ്ധ രക്ത ദാനത്തിലെ മികവ്, രക്ത ഘടകങ്ങളുടെ ഉത്പാദനം, കൃത്യമായ റിപ്പോര്‍ട്ടിങ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ ആധാരമാക്കിയായിരുന്നു തെരഞ്ഞെടുപ്പ്.

കേന്ദ്ര അഡിഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ഡോ. വിജയ് മോത്ഘരെയില്‍നിന്നും ആദരം ഏറ്റുവാങ്ങി.

രക്ത ബാങ്കിന് ലഭിച്ച ഈ ആദരം, വകുപ്പ് മേധാവി ഡോ: സജിത്ത് വിളമ്പില്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.എ. അര്‍ച്ചന, ഡോ. പി.എസ്. അഞ്ജലി, ഡോ. ആഷ്‌ലി മൊണ്‍സണ്‍ മാത്യു, ഡോ. നിത്യ എം. ബൈജു, സയന്റിഫിക് ഓഫീസര്‍മാരായ എസ്. സിന്ധു, വി. ഷീജ, കൗണ്‍സിലര്‍ പ്രീതി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര അഡിഷണല്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ഡോ. വിജയ് മോത്ഘരെയില്‍നിന്നും ഏറ്റുവാങ്ങി.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →