കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കട്ടപ്പന: ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സിഐ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂട്ടാര്‍ കുമരകംമെട്ട് സ്വദേശി മുരളീധരനാണ് സിഐ ഷമീര്‍ഖാന്റെ മര്‍ദ്ദനമേറ്റത്. ഡിസംബര്‍ 31ന് ന്യൂ ഇയര്‍ ആഘോഷത്തിനിടെയായിരുന്നു മര്‍ദ്ദനം. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ പല്ല് ഒടിഞ്ഞു

ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല

ആശുപത്രി ചിലവ് വഹിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയതിനാല്‍ പരാതി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. എന്നാൽ . ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളീധരന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →