രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള ഇരുമ്ബാണി വിജയകരമായി പുറത്തെടുത്തു

മേപ്പാടി: രണ്ടര വയസ്സുകാരന്റെ വയറ്റില്‍ അകപ്പെട്ട രണ്ടര ഇഞ്ച് നീളമുള്ള വണ്ണം കൂടിയ ഇരുമ്ബാണി വിജയകരമായി പുറത്തെടുത്ത് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി .ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജ് ഉദര – കരള്‍ രോഗ വിഭാഗം (ഗാസ്ട്രോ എന്ററോളജി) സീനിയർ സ്പെഷ്യലിസ്റ്റ് ആണ് ഡോ. ടി. ശ്രീനിവാസ് റെഡ്ഢി . ചെറുകുടലിന്റെ തുടക്ക ഭാഗത്ത്(ഡിയോഡിനം) കുത്തി നിന്ന ആണി എൻഡോസ്കോപ്പിലൂടെയാണ് പുറത്തെടുത്തത് മുട്ടില്‍ കുട്ടമംഗലം സ്വദേശികളായ ദമ്പതിമാരുടെ മകനാണ് കുട്ടി.

വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി കൈയ്യില്‍ കിട്ടിയ ആണി വിഴുങ്ങുകയായിരുന്നു. ഇത് കണ്ട മൂത്ത കുട്ടിയാണ് ആണി വിഴുങ്ങിയ കാര്യം മാതാപിതാക്കളോട് പറഞ്ഞത്. പിന്നീട് പനിയുടെ ലക്ഷണങ്ങളോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ എക്സ്റേ വീണ്ടുമെടുത്തപ്പോള്‍ നേരത്തെ കണ്ട സ്ഥലത്തുനിന്നും ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരിന്നു.

ചെറുകുടലിന്റെ അകത്തേക്ക് ഇവ കടന്നാല്‍ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ കഴിയാതെ വരുമായിരുന്നു.

സാധാരണയില്‍ ഇത്തരം അന്യ വസ്തുക്കള്‍ വിഴുങ്ങുമ്പോള്‍ തൊണ്ടയുടെ ഭാഗത്തു നിന്നും ഇറങ്ങി കഴിഞ്ഞാല്‍ അണുബാധ ഉണ്ടാകുന്നത് വരെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ ചെറുകുടലിന്റെ അകത്തേക്ക് ഇവ കടന്നാല്‍ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ കഴിയാതെ വരികയും തുറന്ന ശസ്ത്രക്രിയ ആവശ്യമായും വന്നേക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →