കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 40 പേർ ആശുപത്രിയിൽ

കോഴിക്കോട് : 04 – 02 – 25, ചൊവ്വാഴ്ച, കോഴിക്കോട് അരയിടത്ത് പാലത്തു വച്ച് വൈകീട്ട് 4.15ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുന്ന ഒരു സ്വകാര്യ ബസ്, (കെഎൽ 12 സി 6676) മറിഞ്ഞ അപകടം സംഭവിച്ചു. ബൈക്കിനെ മറികടക്കുന്നതിനിടെയാണ് ഈ അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.

ബസിന്റെ അതിവേഗതയാണ് അപകടത്തിന് കാരണം. ബസ് മറയുന്ന സമയത്ത് വഴിയുടെ നടുവിലുണ്ടായിരുന്ന മതിലിൽ ഇടിച്ച് തകർന്നാണ് ബസ് വീണത്.

അപകടത്തിൽ 40ലേറെ പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ 42 പേരെ ബേബി മെമ്മോറിയൽ ആശുപത്രിയിലും, 12 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തിൽ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണ്. ഒരാളുടെ നില ഗുരുതരമാണ്. (ആദ്യവിവരം അനുസരിച്ചുള്ള വാർത്ത)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →