കൊച്ചി: Crime No. 6/2025 (സൈബർ ക്രൈം പോലീസ് സ്റ്റേഷൻ , കൊച്ചി) കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് കേസ് എടുത്ത് പോലീസ് . കണ്ണൂർ റേഞ്ച് പോലീസ് ഡി ഐ ജി യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് കൊണ്ടുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് ലഭിച്ച പരാതിയിൽ കൊച്ചി സൈബർ ക്രൈം പോലീസ് കേസ് എടുത്തു . ഹൈക്കോടതി അഭിഭാഷകനായ അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്.
യതീഷ് ചന്ദ്രയുടെ പേരും യൂണിഫോമിലുള്ള ഔദ്യോഗിക ചിത്രങ്ങളും ഉപയോഗിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെ സംശയം തോന്നിയ അഡ്വ . കുളത്തൂർ ജയ്‌സിങ് ഉടൻ ഡി ഐ ജി യതീഷ് ചന്ദ്രയെ ഫോണിൽ വിളിച്ച് ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്നത് ഉറപ്പാക്കിയിരുന്നു . ഇതിന് ശേഷമാണ് കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . ഭാരതീയ ന്യായ സംഹിത 319 (2), ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000-ലെ 66(C), 66(D) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് . അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യ വകുപ്പുകളാണ് . ഇൻസ്‌പെക്ടർ സന്തോഷ് ആർ . പി . യുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല സിറ്റി പോലീസ് കമ്മിഷണർ നൽകിയിരിക്കുന്നത് .
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്ന പ്രവർത്തികൾ ഗൗരവപരമായിട്ടുള്ള കുറ്റകൃത്യ പ്രവർത്തിയാണ് . ഇതിനെ നിസ്സാരമായി കാണുവാൻ കഴിയില്ല . യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് രാജ്യ സുരക്ഷയെ ബാധിച്ചിട്ടില്ലെന്നും ഇതിലൂടെ ആരെങ്കിലും മാനസിക, സാമ്പത്തിക, മറ്റ് തട്ടിപ്പുകൾക്ക് ഇരയായിട്ടില്ലായെന്നും അന്വേഷിച്ചു ഉറപ്പാക്കേണ്ടതുമുണ്ട് . അതിനാലാണ് ശ്രദ്ധയിൽപ്പെട്ട കുറ്റകൃത്യത്തിന് മേൽ പൊതു പ്രവർത്തകൻ എന്ന നിലയിൽ പരാതി നൽകിയതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു .
എന്ന് ,
അഡ്വ . കുളത്തൂർ ജയ്‌സിങ്
ഫോൺ : 9895882830

