പാലക്കാട്ടെ ബ്രൂവറി ഇടപാടില്‍ ബിജെപി നിയമവഴി തേടുമെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ

പാലക്കാട്ട് ബ്രൂവറിക്ക് അനുമതി നല്‍കിയതില്‍ ഭീമമായ അഴിമതിയെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ. പൊതുമേഖല സ്ഥാപനമായ മലബാർ ഡിസ്റ്റിലറിയെ അവഗണിച്ച്‌ ഇൻഡോറില്‍ നിന്ന് സ്വകാര്യ കമ്പനിയായ ഒയാസിസിനെ മദ്യനയത്തില്‍ ഭേദഗതി വരുത്തി കൊണ്ടുവന്നതില്‍ അഴിമതിയുണ്ട്. മറ്റ് വകുപ്പുകളുമായി ആലോചിക്കാതെ എക്സൈസ് വകുപ്പ് ഏകപക്ഷീയമായി മുന്നോട്ട് പോകുന്നത് ദുരൂഹമാണ്. ഡല്‍ഹി മദ്യനയ അഴിമതിയില്‍ ഉള്‍പ്പെട്ട കമ്പനിയുമായുള്ള ഇടപാട് പിണറായി – കേജ് രിവാള്‍ ബന്ധത്തിന്റെ ഭാഗമാണോയെന്ന് മുൻ കേന്ദ്രമന്ത്രി ചോദിച്ചു.

അഴിമതി പുറത്തുകൊണ്ടുവരാൻ വി.ഡി. സതീശൻ ഒന്നും ചെയ്യില്ല.

പിണറായി വിജയന്‍റെ ചൊല്‍പ്പടിക്ക് മെരുങ്ങി നില്‍ക്കുന്ന പ്രതിപക്ഷമാണ് കേരളത്തില്‍. വാർത്താസമ്മേളനത്തിനപ്പുറം അഴിമതി പുറത്തുകൊണ്ടുവരാൻ വി.ഡി. സതീശൻ ഒന്നും ചെയ്യില്ല. ബ്രൂവറി ഇടപാടില്‍ ബിജെപി നിയമവഴി തേടുമെന്ന് മുരളീധരൻ വ്യക്തമാക്കി.
വിയോജിപ്പുണ്ടെന്ന് പറഞ്ഞ് തടിതപ്പാതെ സിപിഐ തുടർനടപടികളോട് സഹകരിക്കാതെയിരിക്കുമോ എന്നും വി.മുരളീധരൻ ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →