ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു

.കണ്ണൂർ: ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ സ്റ്റേഷനില്‍ നിന്നും മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം.മുഹമ്മദലിയുടെ ഒരു കാല്‍ പൂർണമായി അറ്റുപോയി. കൈയ്ക്കും പരിക്കുണ്ട്.

നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസില്‍ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് സാരമുള്ളതായതിനാല്‍ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →