തിരുവനന്തപുരം / സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തില്‍ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രാമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു
അതേസമയം, സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നുമാണ് പിഎംഎ സലാം നടത്തിയ പ്രസ്താവന
ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്
സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യൻ്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും പറഞ്ഞ അദ്ദേഹം സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോയെന്നും ചോദിച്ചു.