ഡല്‍ഹി : കൊലപാതകവും പീഡനവും കൊള്ളയും പോലെ ഗുരുതര കുറ്റമല്ല മതപരിവർത്തനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. . ഉത്തർപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആണ്‍കുട്ടിയെ മുസ്ലിം സമുദായത്തിലേക്ക് മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച കേസില്‍ മതപണ്ഡിതന് ജാമ്യം നല്‍കവേയാണ് പരാമർശം.
അലഹബാദ് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി വിമർശിച്ചു
ജാമ്യം നിരസിച്ച അലഹബാദ് ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. ഹൈക്കോടതി വിവേചനാധികാരം വിനിയോഗിക്കണമായിരുന്നു. വിചാരണക്കോടതികള്‍ പലപ്പോഴും ജാമ്യം നിഷേധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. പക്ഷെ ഹൈക്കോടതി ധൈര്യം കാണിക്കണമായിരുന്നു. വിചാരണക്കോടതികള്‍ ജാമ്യം അനുവദിക്കാൻ മടിക്കുന്നത് കാരണം ഹൈക്കോടതികളിലും സുപ്രീംകോടതിയില്‍ അനാവശ്യമായി അപ്പീലുകള്‍ കുമിഞ്ഞു കൂടുന്നതായും ചൂണ്ടിക്കാട്ടി
