ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് ബിജെപി

പാലക്കാട്: ബിജെപി സംസ്ഥാനത്ത് നാല് വനിതാ ജില്ലാ പ്രസിഡന്റ്മാരെ പ്രഖ്യാപിച്ചു. കാസർഗോഡ് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപാ പുഴയ്‌ക്കല്‍, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ എന്നിവരെയാണ് വനിതാ ജില്ലാ പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത് .സ്ത്രീ ശാക്തീകരണം ബിജെപിക്ക് മുകള്‍ തട്ടില്‍ പ്രസംഗിക്കാൻ മാത്രമുള്ളതല്ല എന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മൂന്ന് ജില്ലാ പ്രസിഡന്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നാണെന്നും, പട്ടികജാതി സമുദായത്തില്‍ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരുണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല

ബിജെപിയില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ചെറിയ ചില അസ്വാരസ്യങ്ങളുണ്ടാകുമെന്നും അത് മറികടക്കാനുള്ള സംഘടനാശേഷി പാര്‍ട്ടിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. 32 വയസില്‍ ആന്റണി മുഖ്യമന്ത്രി ആയപ്പോള്‍ 35 വയസുകാരൻ ജില്ലാ പ്രസിഡന്റാകുന്നതാണോ വിഷയമെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. ബിജെപിക്ക് ലോവർ ഏജ് ലിമിറ്റില്ല എന്നും സുരേന്ദ്രൻ ആവർത്തിച്ചു.

കേരളത്തില്‍ ബിജെപിക്ക് 34 മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചു

സന്ദീപ് വാര്യര്‍ പാല വീണ ചെകുത്താനെ പോലെ നടക്കുകയാണ്. സന്ദീപ് അങ്ങോട്ട് പോയിട്ട് ഒന്നും നടന്നില്ലെന്നും പിന്നെങ്ങനെ സന്ദീപ് ബിജെപിയില്‍ നിന്നും ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുപോകുമെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തില്‍ ബിജെപിക്ക് 34 മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. 27 ജില്ലാ പ്രസിഡന്റുമാരുടെ നാമനിർദേശം പൂർത്തിയായി. ഇതില്‍ നാല് വനിതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →