പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി

കൊച്ചി: നികുതി രജിസ്റ്ററില്‍ പുരയിടം എന്ന് തരംതിരിച്ചിട്ടുള്ള വസ്തുവകകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ വില്ലേജ് ഓഫിസര്‍ക്ക് അധികാരം ഇല്ലെന്ന് ഹൈക്കോടതി .നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിന്റെ 12-ാം വകുപ്പ് പ്രകാരം വില്ലേജ് ഓഫീസര്‍മാരുടെ അധികാര പരിധിയില്‍ ഇത് ഉള്‍പ്പെടില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു

വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

നെല്‍ഭൂമിയുടെയോ തണ്ണീര്‍ത്തടത്തിന്റെയോ പരിധിയില്‍ വരുന്ന വസ്തുവകകള്‍ക്ക് മാത്രമാണ് സ്റ്റോപ് മെമ്മോ നല്‍കാനാവൂ. പുരയിടത്തില്‍ നിലം നികത്തല്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →