കൊച്ചി: . കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം മെഗാ നൃത്തപരിപാടിക്കായി ബുക്ക് മൈഷോ വഴി വിറ്റത് 33 ലക്ഷം രൂപയുടെ ടിക്കറ്റ്. 2025 ഡിസംബർ 29നായിരുന്നു നൃത്ത പരിപാടി..ഈ പരിപാടി ക്കിടെയാണ് ഉമ തോമസ് എം.എല്‍.എ വീണ് ഗുരുതരമായി പരിക്കേറ്റത്
തുകയുടെ 10 ശതമാനം വിനോദനികുതി ഇനത്തില്‍ ആവശ്യപ്പെടുമെന്ന് കോർപ്പറേഷൻ .
ബുക്ക് മൈ ഷോയ്ക്ക് കോർപ്പറേഷൻ നല്‍കിയ നോട്ടീസിന് രണ്ടുദിവസം മുമ്പാണ് മറുപടി ലഭിച്ചത്. വിനോദനികുതി ഇനത്തില്‍ തുകയുടെ 10 ശതമാനം ആവശ്യപ്പെടുമെന്ന് കോർപ്പറേഷൻ റവന്യൂ ഓഫീസർ പറഞ്ഞു. ആദ്യം ഇ മെയില്‍ വഴി നോട്ടീസ് നല്‍കിയെങ്കിലും കോർപ്പറേഷൻ ഔദ്യോഗികമായി കത്ത് അയക്കണമെന്ന നിലപാടിലായിരുന്നു ബുക്ക് മൈഷോ അധികൃതർ.
നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കോർപ്പറേഷൻ അധികൃതർ
കോർപ്പറേഷന്റെ കത്തിന് മൃദംഗവിഷൻ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം വീണ്ടും വയനാടുള്ള ഓഫീസിലേക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു