കോഴിക്കോട്: പി വി അൻവറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവേശം ബംഗ്ലാദേശികളെ സംരക്ഷിക്കാൻ ആണെന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി ആരോപിച്ചു. “ബംഗാളികള്‍ എന്ന വ്യാജേന രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശികളെ സംരക്ഷിക്കാJust like, Bangali, Bangledesi In Kerala ,alsoനാണ് അൻവറിന്റെ നീക്കം. ദേശവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്ന ബംഗ്ലാദേശികള്‍ ബംഗാളികള്‍ എന്ന മട്ടില്‍ കേരളത്തിലും ഒളിവില്‍ കഴിയുന്നുണ്ട്”. അതിഥി തൊഴിലാളി കള്‍ക്കിടയില്‍ ഒളിച്ചു കഴിയുന്ന ലഹരിക്കച്ചവടക്കാരായ ബംഗ്ലാദേശി തീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കുക എന്ന ദൗത്യമാണ് പി വി അൻവർ ഏറ്റെടുത്തിരിക്കുന്നത് എന്ന് നാഷണല്‍ പീപ്പിള്‍സ് പാർട്ടി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സത്യസന്ധരായ ഉദ്യോഗസ്ഥരെ നിർവീര്യമാക്കാനാണ് പോലീസിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്
സത്യസന്ധരായ ഉദ്യോഗസ്ഥരെ നിർവീര്യമാക്കാനാണ് അൻവർ പോലീസിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും എൻപിപി ആരോപിച്ചു. പത്രസമ്മേളനത്തില്‍ നാഷണല്‍ പീപ്പിള്‍ പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ ടി തോമസ്, ജനറല്‍ സെക്രട്ടറി ബിജു ഗോവിന്ദ്. സെക്രട്ടറി ശരത് മോഹൻ, ടി ജി ബാലൻ എന്നിവർ പങ്കെടുത്തു.
