മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് സെക്ഷന്

പാലക്കാട്: പ്രവർത്തന മികവിനുള്ള പാലക്കാട് ഇലക്‌ട്രിക്കല്‍ സർക്കിളിന്‍റെ മികച്ച ഇലക്‌ട്രിക്കല്‍ സെക്ഷനുള്ള പുരസ്കാരം ഒലവക്കോട് ഇലക്‌ട്രിക്കല്‍ സെക്ഷനു ലഭിച്ചു. സർക്കിള്‍ പരിധിയിലെ ചിറ്റൂർ, ആലത്തൂർ, പാലക്കാട് ഡിവിഷനുകളിലെ 39 സെക്ഷനുകളുടെ പ്രവർത്തനങ്ങള്‍ വിലയിരുത്തിയാണ് ഒലവക്കോടിനെ തെരഞ്ഞെടുത്തത്. പാലക്കാട് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജയില്‍നിന്ന്‌ കല്പാത്തി സബ്ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ വി. ശെല്‍വരാജ്, ഒലവക്കോട് ഇലക്‌ട്രിക്കല്‍സെക്്ഷൻ അസിസ്റ്റന്‍റ് എൻജിനീയർ കെ.എം. രാജേഷ്‌, സീനിയർ സൂപ്രണ്ട് കെ. ജയകുമാർ എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.

ഹരിത കേരള മിഷന്‍റെ ഗ്രേഡ് അംഗീകാരം അടക്കം വിവിധ അംഗീകാരങ്ങളും സെക്ഷനു ലഭിച്ചിട്ടുണ്ട്.

പാലക്കാട് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.വി. രാമപ്രകാശ് അധ്യക്ഷത വഹിച്ചു. ഗ്രീൻ പ്രോട്ടോകോള്‍ പ്രകാരം പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകള്‍ക്കുള്ള ഹരിത കേരള മിഷന്‍റെ ഗ്രേഡ് അംഗീകാരം അടക്കം കെഎസ് ഇബിയുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും വിവിധ അംഗീകാരങ്ങളും സെക്ഷനു ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →