ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എം.എം. ലോറൻസിന്‍റെ മകള്‍ ആശ ലോറൻസ് സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി

ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്‍റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാനുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെ സുപ്രീംകോടതി. മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നും ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് മകള്‍ ആശ ലോറൻസ് സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

മൃതദേഹം വൈദ്യപഠനത്തിനു നല്‍കുന്നത് കുടുംബത്തിന്‍റെ പ്രതിച്ഛായ വർധിപ്പിക്കില്ലേയെന്ന് കോടതി

മൃതദേഹം വൈദ്യപഠനത്തിനു നല്‍കുന്നത് മരിച്ച വ്യക്തിയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെയും പ്രതിച്ഛായ വർധിപ്പിക്കില്ലേയെന്നും കോടതി ചൂണ്ടിക്കാട്ടി. ക്രിസ്തുമത വിശ്വാസിയായ ഒരാള്‍ക്കു മൃതദേഹം മെഡിക്കല്‍ പഠനത്തിന് നല്‍കുന്നതിന് വിലക്ക് ഒന്നുമില്ലല്ലോയെന്നും ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

2024 സെപ്റ്റബറിലാണ് എം.എം. ലോറൻസ് അന്തരിച്ചത്

ലോറസിന്‍റെ മകൻ എം.എല്‍. സജീവ്, സിപിഎം എന്നിവരെ എതിർകക്ഷിയാക്കിയാണ് മകള്‍ ആശ ലോറൻസ് സുപ്രീംകോടതിയെ സമീപിച്ചത്. 2024 സെപ്റ്റബറില്‍ എം.എം. ലോറൻസ് അന്തരിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകരം മൃതദേഹം മെഡിക്കല്‍ പഠനത്തിനു കൈമാറാൻ മകൻ സജീവ് തീരുമാനിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →