നാളികേര വികസന ബോർഡിൻ്റെ സ്ഥാപക ദിനത്തിൽ 100 തെങ്ങുകയറ്റ തൊഴിലാളികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകി

നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് 2025 ജനുവരി 12ന് നടന്ന നാളികേര വികസന ബോർഡിന്റെ 5-ാമത് സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി 100 ഓളം തെങ്ങുകയറ്റ തൊഴിലാളികൾക്ക് കേര സൂരക്ഷ ഇൻഷുറൻസ് പദ്ധതിയിൻ കീഴിൽ പരിരക്ഷ ലഭ്യമാക്കി. 2025 ജനുവരി 13 മുതൽ ഇൻഷുറൻസിൻ്റെ ആനുകൂല്യങ്ങൾ തെങ്ങുകയറ്റ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങും. സ്ഥാപക ദിനാഘോഷ ചടങ്ങിൽ എറണാകുളം എംഎൽഎ ശ്രീ ടി ജെ വിനോദ് ബോർഡിനു വേണ്ടി തെങ്ങുകയറ്റ തൊഴിലാളികളിൽ നിന്ന് ആപ്ലിക്കേഷൻ ഫോമുകൾ സ്വീകരിച്ചു.

കേര സുരക്ഷാ ഇൻഷുറൻസ് ലഭിച്ചിട്ടുള്ള തെങ്ങുകയറ്റ തൊഴിലാളിയായ ശ്രീ ജിന്റോ ജോസ് തന്റെ അനുഭവവും തദവസരത്തിൽ പറഞ്ഞു. തെങ്ങിൽ നിന്ന് വീണ് പരിക്കു പറ്റി തൊഴിൽ ചെയ്യാൻ സാധിക്കാതെയായപ്പോൾ നാളികേര വികസന ബോർഡിൽ നിന്നും ലഭിച്ച ഇൻഷുറൻസ് തുകയാണ് തന്റെ കുടുംബത്തെ താങ്ങി നിർത്തിയതെന്നും അതിനാൽ എല്ലാ തെങ്ങിൻ്റെ ചങ്ങാതിമാരും തങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സുരക്ഷയ്ക്കായി കേര സുരക്ഷാ ഇൻഷുറൻസ് പരിരക്ഷ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളികേര വികസന ബോർഡിൻ്റെ കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്‌നീഷ്യൻമാർക്കും പരമാവധി ഏഴ് ലക്ഷം രൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഈ പദ്ധതിയിൻ കീഴിൽ ഇതുവരെ അഞ്ച് ലക്ഷം രൂപയാണ് ഇൻഷുറൻസ് പരിരക്ഷയായി നൽകിയിരുന്നത്. രണ്ട് ലക്ഷം രൂപ വരെ ചികിത്സാ ചിലവുകൾക്കുള്ള ധനസഹായം ലഭിക്കും. 18 നും 65 നും ഇടയിൽ പ്രായമുള്ള തെങ്ങുകയറ്റ തൊഴിലാളികൾക്കും നീര ടെക്ക്‌നീഷ്യൻമാർക്കും ഒരു വർഷത്തേക്ക് ഗുണഭോക്‌തൃ വിഹിതമായ 200 രൂപ വാർഷിക പ്രീമിയമായടച്ച് ഇൻഷ്വറൻസ് പരിരക്ഷ നേടാവുന്നതാണ്. നാളികേര വികസന ബോർഡിൻ്റെ തെങ്ങിൻ്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ആദ്യ വർഷം ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി ലഭിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →