2025 ലെ ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

ശബരിമല : 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് .ശബരിമല സന്നിധാനത്ത് ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ കൈതപ്രം ദാമോദരൻ നമ്പൂതിരി പുകസ്കാരം ഏറ്റുവാങ്ങി. ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ പുരസ്കാരം കൈമാറി. സംഗീതലോകത്ത് പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികള്‍ കാലത്തിന് അതീതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.,,,

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം .

സംഗീതത്തിലൂടെ ശബരിമലയേയും സ്വാമി അയ്യപ്പനേയും ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കാൻ നടത്തിയ പ്രവർത്തനങ്ങളും ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തിന് പുരസ്‌കാരം നല്‍കിയത്.

ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി. അനുപമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ സി.വി. പ്രകാശ്, സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി എന്നിവരടങ്ങുന്നതായിരുന്നു പുരസ്‌കാര നിർണയ സമിതി. തമിഴ്നാട് ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു മുഖ്യാതിഥിയായി. പ്രമോദ് നാരായണൻ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →