തിരുപ്പതി : തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ പാലക്കാട് സ്വദേശിനിയും. വണ്ണാമട വെള്ളാരംകല്‍ മേടിലെ നിർമല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.നിർമലയും ബന്ധുക്കളും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ജനുവരി 7 ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. തിരുപ്പതി വൈകുണ്ട ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടയിലായിരുന്നു അത്യാഹിതമുണ്ടായത്. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്.വിഷ്ണു നിവാസ് ഭാഗത്ത് ജനുവരി 8 ന് വൈകിട്ടോടെയായിരുന്നു അപകടമുണ്ടായത്.
പെട്ടെന്നാളുകള്‍ തള്ളി കയറിയതാണ് അപകടകാരണമായത്
മരിച്ചവരില്‍ മൂന്നപേർ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ മറ്റൊരാള്‍. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഉന്തി തള്ളി കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ അപകടം ഉണ്ടാവുകയായിരുന്നു. തിരക്കില്‍പ്പെട്ട് ആളുകള്‍ പരിഭ്രാന്തരായി സ്ഥലത്ത് നിന്ന് ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കൂപ്പണ്‍ വിതരണ കൗണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്നാളുകള്‍ തള്ളി കയറിയതാണ് അപകടകാരണമായത്.